”പരാതികൾ ഉന്നയിക്കേണ്ടത് പാർട്ടിക്കകത്ത്”-കുമ്മനം രാജശേഖരൻ

kummanam

 

നിയമസഭാ തെരഞ്ഞെടുപ്പിലെ ബിഡിജെഎസിന്റെ പ്രകടനത്തിൽ അതൃപ്തിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട പരാതികൾ നേതാക്കളുന്നയിക്കേണ്ടത് പാർട്ടിക്ക് അകത്താകണം.പരാതികൾ അവലോകനയോഗങ്ങളിൽ ചർച്ച ചെയ്യുമെന്നും കുമ്മനം പറഞ്ഞു. പാലക്കാട് സ്ഥാനാർഥിയായിരുന്ന ശോഭാ സുരേന്ദ്രനും ചെങ്ങന്നൂരിലെ സ്ഥാനാർഥിയായിരുന്ന പി.എസ്.ശ്രീധരൻ പിള്ളയും തോൽവി സംബന്ധിച്ച് നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE