മന്ത്രിമാർക്ക് എന്തിന് ഒരുപാട് പേഴ്‌സണൽ സ്റ്റാഫ്???

 

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 25ൽ കൂടരുതെന്ന് എൽഡിഎഫ് തീരുമാനം. കഴിഞ്ഞദിവസം ചേർന്ന സംസ്ഥാനസമിതിയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. പേഴ്‌സണൽ സ്റ്റാഫായി തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള മാനദണ്ഡങ്ങളും നിശ്ചയിച്ചു.

പേഴ്‌സണൽ സ്റ്റാഫായി നിയമിക്കപ്പെടുന്നവർ കളങ്കിതരാവാൻ പാടില്ല.അഴിമതി ആരോപണങ്ങൾ,മറ്റ് ആക്ഷേപങ്ങൾ എന്നിവ ഇവരുടെ പേരിൽ ഉണ്ടാകരുത് എന്നതും പ്രാഥമിക മാനദണ്ഡങ്ങളിൽ പെടുന്നു.ഉമ്മൻചാണ്ടി സർക്കാരിൽ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 30 ആയിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫടക്കം ആരോപണവിധേയരായി രാജി വയ്‌ക്കേണ്ടി വരികയും കേസുകളിൽ കുടുങ്ങുകയും ചെയ്തതാണ് മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ കാരണമായത്.

2006ലെ എൽഡിഎഫ് സർക്കാരിൽ 28 പേരാണ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫായി ഉണ്ടായിരുന്നത്. ഇത്തവണ 21 പേർ മാത്രം മതി എന്നായിരുന്നു ആദ്യതീരുമാനമെങ്കിലും ചർച്ചയെത്തുടർന്ന് അത് 28 ആയി ഉയർത്തുകയായിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE