കൊയിലാണ്ടിക്കടുത്ത് മണ്ണെണ്ണയുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു

0

ദേശീയ പാതയില്‍ കൊയിലാണ്ടിക്കടുത്ത് മണ്ണെണ്ണയുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു. പൂക്കാടിനും വെറ്റിലപ്പാറയ്ക്കും ഇടയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. എതിര്‍ദിശയില്‍ നിന്നും കോഴികളുമായെത്തിയ ലോറിയുമായി കൂട്ടിയിടിച്ചശേഷം ടാങ്കര്‍ ലോറി മറിയുകയായിരുന്നു.
അപകടത്തില്‍ ടാങ്കര്‍ ലോറിയുടെ വാല്‍വ് തകരാറിലായി.ഇതെതുടര്‍ന്ന് ലോറിയില്മ‍ നിന്ന് മണ്ണെണ്ണ ചോര്‍ന്നു. ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്തു. മൂന്നുമണിയോടെ ഹൈഡ്രോളിക്ക് ക്രെയിന്‍ എത്തി ടാങ്കര്‍ ഉയര്‍ത്തി മാറ്റി. കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകളും അപകടസ്ഥലത്തെത്തിയിരുന്നു.

Comments

comments

youtube subcribe