ദുബൈയിൽ പുതിയ രാജ്യാന്തര കൺവൻഷൻ സെന്റർ; നിർമ്മാണച്ചെലവ് 180 കോടി ദിർഹം

0

ദുബൈയിൽ 180 കോടി  ദിര്‍ഹം ചെലവിൽ നിർമ്മിക്കുന്ന രാജ്യാന്തരകൺവൻഷൻ സെന്റർ വരുന്നു.ഫെസ്റ്റിവൽ സിറ്റിക്ക് അഭിമുഖമായി അൽ ജദ്ദാഫിലാണ് എക്‌സ്‌പോ 2020 മുന്നൊരുക്കങ്ങളുടെ ഭാഗമായി കൺവൻഷൻ സെന്റർ നിർമ്മിക്കുക. രണ്ട് ഹോട്ടലുകൾ,ഓഫീസ് കെട്ടിടങ്ങൾ,വലിയ കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് കൺവൻഷൻ സെന്റർ. 1,90.000 ചതുരശ്ര അടി വിസ്തീർണമുള്ളതാവും കോൺഫറൻസ് ഹാൾ. 10,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തുക. 1000 പേർക്ക് വീതം ഇരിക്കാവുന്ന അഞ്ച് ഉപഹാളുകളും ഇതിനോട് ചേർന്ന് നിർമ്മിക്കും.ഈ ഹാളുകളെയും ഹോട്ടലുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴികളിൽ ഷോപ്പുകളും റസ്റ്റോറന്റുകളുമുണ്ടാവും. ദൂബൈയുടെ ടൂറിസം വികസനത്തിൽ നാഴികക്കല്ലാവും ഈ പദ്ധതിയെന്നാണ് വിലയിരുത്തലെന്ന് ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

Comments

comments