സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ; ധാരണയായതായി സൂചന

 

സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഏകദേശ ധാരണയായതായി സൂചന. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആഭ്യന്തരവകുപ്പും വിജിലൻസും കൈകാര്യം ചെയ്യും. തോമസ് ഐസകിന് ധനകാര്യവകുപ്പ് നല്കിയേക്കും. ജി.സുധാകരന് പൊതുമരാമത്ത് വകുപ്പും സി.രവീന്ദ്രനാഥിന് വിദ്യാഭ്യാസവകുപ്പും നല്കുമെന്നാണ് വിവരം. എ.കെ.ബാലൻ (പട്ടികവർഗക്ഷേമം) കെ.കെ.ശൈലജ(ആരോഗ്യം) ഇ.പി.ജയരാജൻ (വ്യവസായം) കടകംപള്ളി സുരേന്ദ്രൻ (വൈദ്യുതി) ടി പി രാമകൃഷ്ണൻ (തൊഴിൽ-എക്‌സൈസ്) എസി മൊയ്തീൻ(സഹകരണം) കെ.ടി.ജലീൽ (ടൂറിസം) ജെ.മേഴ്‌സിക്കുട്ടിയമമ്(ഫിഷറീസ്-തുറമുഖം) എന്നിങ്ങനെയാവും മന്ത്രിസ്ഥാനങ്ങൾ. അന്തിമതീരുമാനം ഇന്ന് സംസ്ഥാനസമിതിയിൽ ഉണ്ടാകും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE