കോണ്‍ഗ്രസിന് വനിതാ പ്രവര്‍ത്തകര്‍ വിറകുവെട്ടികളും വെള്ളം കോരികളുമാണെന്ന് ഷാനി മോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

വനിതാ പ്രവര്‍ത്തകരെ വിറകുവെട്ടികളും വെള്ളംകോരികളുമായി മാത്രം കാണുന്ന രീതിയിലേക്ക് കോണ്‍ഗ്രസ് മാറിയെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയും. നേതൃത്വത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് ഇരുവരും നിര്‍വാഹക സമിതിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.  അതിന് ശേഷമാണ് ഇവര്‍ ഇങ്ങനെ പ്രതികരിച്ചത്. തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്കുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും കെപിസിസി യോഗത്തില്‍ അവസരമില്ലെന്നത് അംഗീകരിക്കാനാവില്ലെന്നും ഇരുവരും പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews