സംസ്ഥാനത്ത് കണക്കെടുപ്പ് നടക്കുകയാണ് (ഉറുമ്പുകളുടെ)

സംസ്ഥാനത്ത് ഉറുമ്പുകളുടെ കണക്ക് എടുക്കുന്നു. പെരിയാര്‍ കടുവാ സങ്കേതത്തിലാണ് സംസ്ഥാനത്തെ തന്നെ ആദ്യത്തെ “ഉറുമ്പ് കണക്കെടുപ്പ്” നടക്കുന്നത്. ഇവിടുത്തെ ഉറുമ്പുകളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് കണക്കെടുപ്പ്.
വനം വകുപ്പും, ട്രാവന്‍കൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുമാണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്.
രാജ്യത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും ഉറുമ്പുകളെക്കുറിച്ച് ഗവേഷണം നടത്തുന്നവരുമായ മുപ്പത് പേരാണ് സംഘത്തില്‍ ഉള്ളത്. വനപാലകരും സംഘത്തില്‍ ഉള്‍പ്പെടും. ഉറുമ്പുകളെ ശേഖരിക്കുന്നതിനുള്ള വിദഗ്ധ പരിശീലനം ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പഠനത്തിനും കണക്കെടുപ്പിനുമാണ് തുടക്കെ ആയിരിക്കുന്നത്. എത്ര തരം ഉറുമ്പുകളാണ് ഈ വനമേഖലയില്‍ ഉള്ളത്, അവ പ്രകൃതിയ്ക്ക് നല്‍കുന്ന സേവനം എന്നിവയൊക്കെയാണ് പഠന വിധേയമാക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE