ബുദ്ധ പ്രതിമകളിലെ കാണാക്കാഴ്ചകൾ

ബുദ്ധ വിഹാരങ്ങൾ എപ്പോഴും സമാധാനത്തിന്റേയും ശാന്തിയുടേയും സ്ഥലങ്ങളാണ്. ലോകത്തെ നിരവധി ബുദ്ധ പ്രതിമകളുമുണ്ട്. വ്യത്യസ്തമായവ. എന്നാൽ ബുദ്ധമതത്തേയും വിഹാരങ്ങളേയും സ്‌നേഹിക്കുന്നവർ കണ്ടിരിക്കേണ്ട മൂന്ന് മനോഹരമായ ബുദ്ധ പ്രതിമകളുണ്ട്.

മിക്ക ബുദ്ധ വിഹാരങ്ങളും കാണപ്പെടുന്നത് ഏതെങ്കിലും വിദൂര പ്രദേശങ്ങളിലായിരിക്കും. പ്രകൃതിയുടെ എല്ലാ സൗന്ദര്യവും ആസ്വധിക്കാവുന്ന പ്രദേശങ്ങളിൽ. കയ്യിലെ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം മാറ്റി വെച്ച് പ്രകൃതിയുടെ മടിയിലുറങ്ങാവുന്ന ഭൂപ്രകൃതികളിൽ.

ഇതാ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത മനോഹരമായ ബുദ്ധ പ്രതിമകൾ, പ്രകൃതിയുടെ മടിത്തട്ടിലുറങ്ങാൻ കൊതിക്കുന്നവർക്കായി.

ലെഹ്ഷാൻ ജൈന്റ് ബുദ്ധ, ചൈന

budha-1ചൈനയിലെ സിൻച്വാൻ പ്രവിശ്യയിലാണ് ലെഹ്ഷാൻ ജൈന്റ് പ്രതിമ സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബുദ്ധ പ്രതിമയാണ് ഇത്. 231 അടി ഉയരമുള്ള പ്രതിമ മിൻ നദി, ക്വിൻഗ്വി നദി, ദാദു നദി എന്നിവയുടെ സംഗമസ്ഥാനത്താണ് നിലകൊള്ളുന്നത്.

അയുത്ഥായ ബുദ്ധ ഹെഡ്, തായ്‌ലന്റ്

budha-2തായ്‌ലന്റിലേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും യാത്രയിൽ ഉൾപ്പെടുത്തേണ്ട സ്ഥലമാണ് അയുത്ഥായ ബുദ്ധ ഹെഡ്. ഒരു മരത്തിൻരെ വേരുകൾക്കിടയിലായാണ് ബുദ്ധ പ്രതിമ സ്ഥിതിചെയ്യുന്നത്. ഈ ബുദ്ധ പ്രതിമയ്ക്ക് തല മാത്രമേ ഉള്ളൂ ഉടൽ ഇല്ല എന്നതാണ് ഇതിന്റെ വ്യത്യസ്ഥത. എന്നാൽ ഈ പ്രതിമ എങ്ങിനെ ഇവിടെ എത്തി എന്നത് ഇന്നും അത്ഭുതമായി തുടരുന്നു.

കൊതോങ് പയ, മ്യാൻമാർ

budha-3തൊണ്ണൂറായിരം ബുദ്ധ ചിത്രങ്ങൾ ഒരു സ്ഥലത്ത് കാണാം എന്നതാണ് കൊതോങ് പയയിലെ പ്രത്യേകത. പ്രകൃതിയോടിണങ്ങിനിൽക്കുന്ന പ്രദേശം. 1553 കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്നാണ് കരുതുന്നത്. 1996 ൽ ക്ഷേത്രം പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വിധേയമായിരുന്നു. 18 ആം നൂറ്റാണ്ടിൽ അഞ്ജാതമായ കാരണങ്ങളാൽ ക്ഷേത്രം തകർക്കപ്പെട്ടിരുന്നു എന്നാണ് വിശ്വാസം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE