വീരപ്പൻ റീ ലോഡഡ്!!!

0

കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ ജീവിതകഥ പറയുന്ന രാം ഗോപാൽവർമ്മ ചിത്രം ‘വീരപ്പൻ’ റിലീസിനൊരുങ്ങുന്നു. കന്നഡ ചിത്രം കില്ലിങ്ങ് വീരപ്പന്റെ റിമേക്കാണ് ഹിന്ദിയിൽ ഒരുക്കിയിരിക്കുന്നത്. ചിത്രം ആദ്യം പ്രദർശിപ്പിക്കുക വീരപ്പനെ വധിച്ച ദൗത്യസേനാംഗങ്ങൾക്കു മുന്നിലാവും.

വീരപ്പനെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയശേഷമാണ് രാം ഗോപാൽ വർമ്മ ചിത്രം തയ്യാറാക്കിയത്. മൈസൂർ കാടുകളിൽ ചിത്രീകരണം പൂർത്തിയാക്കിയ വീരപ്പൻ ഈ മാസം 27ന് തിയേറ്ററുകളിലെത്തും. സന്ദീപ് ഭരദ്വാജാണ് ഹിന്ദി പറയുന്ന വീരപ്പൻ ആകുന്നത്. ഉഷ യാദവ്,ലിസ റായ്,സച്ചിൻ ജോഷി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

Comments

comments

youtube subcribe