13 സ്മാർട് നഗരങ്ങൾ കൂടി

13 പുതിയ സ്മാർട് സിറ്റികളുടെ പേരുകൾ കൂടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. സ്മാർട് സിറ്റി മിഷനു കീഴിൽ വളർച്ച കൈവരിക്കുന്നതിനായാണ് പുതിയ 13 നഗരങ്ങളെക്കൂടി തെരഞ്ഞെടുത്തത്. ഉത്തർ പ്രദേശിലെ ലക്‌നൗ പട്ടികയിൽ ഒന്നാമതെത്തി. തെലങ്കാനയിലെ വകങ്കൽ, ഹിമാചൽ പ്രദേശിലെ ധർമ്മശാല, എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. കേന്ദ്ര നഗര വികസന കാര്യമന്ത്രി വെങ്കയ്യ നായിഡുവാണ് നഗരങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചത്.

ജനുവരിയിൽ സംഘടിപ്പിച്ച ഫാസ്റ്റ് ട്രാക്ക് മത്സരത്തിലെ ആദ്യ റൗണ്ടിൽ പരാജയപ്പെട്ട 23 നഗരങ്ങളെ ചേർത്താണ് വീണ്ടും മത്സരം സംഘടിപ്പിച്ചതും 13 നഗരങ്ങളെ തെരഞ്ഞെടുത്തതും.

തെരഞ്ഞെടുത്ത ഈ 13 നഗരങ്ങളിൽ 30,229 കോടി രൂപയുടെ നിക്ഷേപത്തിനാണ് പദ്ധതി നിർദ്ദേശിച്ചിട്ടുള്ളത്. . 80,789 കോടി രൂപയുടെ സ്മാർട് സിറ്റി പദ്ധതിയ്ക്ക് കീഴിൽ 33 നഗരങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ 20 നഗരങ്ങളെ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുത്ത 13 നഗരങ്ങൾ

ചണ്ഡിഗഢ്
റായ്പൂർ (ചത്തീസ്ഖണ്ഡ് )
ന്യൂ ടൗൺ കൊൽക്കത്ത
ഭഗൽപൂർ (ബീഹാർ)
പനാജി (ഗോവ)
പോർട്ട് ബ്ലയർ (അൻമാൻ നിക്കോബാർ)
ഇംഫാൽ (മണിപ്പൂർ)
റാഞ്ചി (ഝാർഖണ്ഡ്)
അഗർത്തല(ത്രിപുര)
ഫരീദാബാദ്(പരിയാന)

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews