ഡൽഹിയിൽ എയർ ആമ്പുലൻസ് തകർന്ന് ഏഴ് പേർക്ക് പരിക്ക്

0

ഡൽഹിയിൽ എയർ ആമ്പുലൻസ് തകർന്ന് ഏഴ് പേർക്ക് പരിക്കേറ്റു. യന്ത്ര തകരാറിനെ തുടർന്ന് താഴെയിറക്കാൻ ശ്രമിക്കവെ ആമ്പുലൻസ് തകർന്നു വീഴുകയായിരുന്നു. പട്‌നയിൽനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ആൽക്കമിസ്റ്റ് എയർലൈൻഡസിന്റെ ആമ്പുലൻസാണ് നജഫ്ഗഡിൽ അപകടത്തിൽ പെട്ടത്. ആമ്പുലൻസിൽ ഉണ്ടായിരുന്ന ഒമ്പത് പേരിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Comments

comments

youtube subcribe