സി.ശരത്ചന്ദ്രൻ പുരസ്‌കാരം ഡി.ധനസുമോദിന്

 

മികച്ച ഡോക്യുമെന്ററിക്കുള്ള സി.ശരത്ചന്ദ്രൻ പുരസ്‌കാരം ഡി.ധനസുമോദ് സംവിധാനം ചെയ്ത വാനിഷിംഗ് ഐലന്റിന്.കൊല്ലം ജില്ലയിലെ മൺറോതുരുത്തിൽ ജനങ്ങൾ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. അന്തരിച്ച സംവിധായകൻ സി.ശരത്ചന്ദ്രന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. കോഴിക്കോട് കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവരുന്ന യൂത്ത് സ്പ്രിംഗ് ഫിലിം ഫെസ്റ്റിവലിലാണ് വാനിഷിംഗ് ഐലന്റ് പ്രദർശിപ്പിച്ചത്. പുരസ്‌കാരം രാകേഷ് ശർമ്മ ധനസുമോദിന് സമ്മാനിച്ചു.ഛായാഗ്രാഹകനുള്ള പുരസ്‌കാരം എ മുഹമ്മദും എഡിറ്റിംഗിനുള്ള പുരസ്‌കാരം ബി അജിത്‌കുമാറും റിഞ്ചു ആര്‍വിയും നേടി

NO COMMENTS

LEAVE A REPLY