മലാപ്പറമ്പ് എ.യു.പി സ്‌കൂൾ 27നകം പൂട്ടാൻ ഹൈക്കോടതി ഉത്തരവ്

കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്‌കൂൾ ഈ മാസം 27നകം പൂട്ടണമെന്ന് ഹൈക്കോടതി. സ്‌കൂൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് സ്‌കൂൾ പൂട്ടി റിപ്പോർട്ട് നല്കാൻ കോടതിയുടെ ഉത്തരവ്.എന്നാൽ,സ്‌കൂൾ പൂട്ടാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സ്‌കൂൾ സംരക്ഷണസമിതി.സ്‌കൂളിനു മുന്നിൽ ജനകീയ സംരക്ഷണസമിതി പ്രവർത്തകർ നടത്തിവരുന്ന പ്രതിഷേധം ഒരു മാസത്തിലേറെയായി തുടരുകയാണ്. സമരപ്പന്തലിൽ വന്ന് എട്ടുകുട്ടികൾ ഒന്നാം കഌസ്സിലേക്ക് പ്രവേശനം നേടിയിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂൾ പൂട്ടാനുള്ള ശ്രമത്തിനിടെ സംഘർഷമുണ്ടായിരുന്നു. സ്‌കൂൾ പൂട്ടാൻ എഇഒ, പോലീസ് സംഘവുമായി എത്തിയാലും തടയാൻതന്നെയാണ് സമരസമിതിയുടെ തീരുമാനം. സ്‌കൂളിന്റെ മുൻ മാനേജരാണ് ഹൈക്കോടതിയെ സമീപിച്ച് സ്‌കൂൾ പൂട്ടാനുള്ള വിധി നേടിയത്. ഇതിനെത്തുടർന്ന് 2014 ഏപ്രിലിൽ സ്‌കൂൾകെട്ടിടം പൊളിച്ചുനീക്കിയെങ്കിലും ജനകീയകമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂൾ പുനർനിർമ്മിക്കുകയും അധ്യനം തുടരുകയുമായിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews