മലയാളി സഹോദരിമാർ ആസ്ട്രേലിയയിൽ റോഡപകടത്തിൽ മരിച്ചു

0

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നു സമീപം ഉണ്ടായ ഒരു വാഹനാപകടത്തിൽ നെഴ്സ്സുമാരായ മലയാളി സഹോദരിമാർ മരിച്ചു. ഏറ്റുമാനൂരിനടുത്ത് കാണക്കാരി പ്ലാപ്പള്ളി വീട്ടിൽ ആശ മാത്യു, അഞ്ജു മാത്യു എന്നിവരാണ് മരിച്ചത്.ആസ്ട്രേലിയൻ സമയം രാവിലെ പതിനൊന്ന് മണിക്കായിരുന്നു ദുരന്തം. ഇവരുടെ മൂന്നാമത്തെ സഹോദരിയും ആസ്ട്രേലിയയിൽ തന്നെയാണ്.

സഹോദരിയെ ജോലിസ്ഥലത്ത് ആക്കി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇതിൽ അഞ്ജുവാണ് ഏറ്റവും ഒടുവിൽ ആസ്ട്രേലിയയിൽ എത്തിയത്. രണ്ടു മാസം ആകുന്നതേയുള്ളൂ അഞ്ജു ഓസ്‌ട്രേലിയയിൽ എത്തിയിട്ട്.

Comments

comments

youtube subcribe