മന്ത്രി പദം വീതം വയ്ക്കും; എ കെ ശശീന്ദ്രൻ ആദ്യം പിന്നെ തോമസ് ചാണ്ടി

എൽഡിഎഫ് മന്ത്രിസഭയിൽ ചേരാൻ ലഭിച്ച അവസരം രണ്ടു പകുതിയാക്കി വീതം വയ്ക്കാൻ എൻ. സി. പി. തീരുമാനിച്ചു. പാർട്ടി ദേശീയ പ്രസിഡണ്ട്‌ ശരദ് പവാറാണ് നിർദേശം നൽകിയത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. തീരുമാനം അനുസരിച്ച് ആദ്യ രണ്ടര വർഷം എലത്തൂർ എംഎൽഎ എ.കെ.ശശീന്ദ്രന് നൽകും. ശേഷിക്കുന്ന രണ്ടര വർഷം കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി മന്ത്രിയാകും.

എൻ.സി.പി.ക്ക് അനുവദിച്ച മന്ത്രിപദത്തിനായി ഇരുവരും അവകാശ വാദം ഉന്നയിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ താൻ മന്ത്രി ആകുമെന്ന് പ്രഖ്യാപിച്ച തോമസ്‌ ചാണ്ടിയുടെ പ്രവർത്തി മര്യാദ ഇല്ലാത്തതാണെന്ന് യോഗത്തിൽ വിമർശനം ഉയർന്നു.

ഇടതുമുന്നണി തീരുമാനമനുസരിച്ച് ആകെ 19 പേരടങ്ങുന്ന മന്ത്രിസഭയാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത്. സിപിഎം – 12, സിപിഐ – 4, ജെഡി (എസ്), എൻസിപി, കോൺഗ്രസ് (എസ്) എന്നീ പാർട്ടികൾക്ക് ഒന്നുവീതം. ഇതിൽ ജെഡി (എസ്) മന്ത്രിയെ മാത്രമാണ് ഇനി അറിയാനുള്ളത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE