യുഡിഎഫ് സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ആരംഭിച്ച എല്ലാ മെഡിക്കല്‍ കോളേജുകളും തുടരുന്ന കാര്യം പുനപരിശോധിക്കും: തോമസ് ഐസക്ക്

0

അടിസ്ഥാന സൗകര്യങ്ങളില്ലാതെ യുഡിഎഫ് സര്‍ക്കാര്‍ എല്ലാ ജില്ലകളിലും ആരംഭിച്ച മെഡിക്കല്‍ കോളേജുകള്‍ തുടരുന്ന കാര്യം പുനപരിശോധിക്കുമെന്ന് നിയുക്ത ധനമന്ത്രി തോമസ് ഐസക്ക്. യുഡിഎഫ് സര്‍ക്കാരിന്റെ ആരോഗ്യനയത്തില്‍ സമഗ്രമായ അഴിച്ചു പണിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കാരുണ്യ പദ്ധതി ഉള്‍പ്പെടെ ആരോഗ്യരംഗത്ത് നിലവിലുളള പദ്ധതികള്‍ എല്ലാം ഉള്‍ക്കൊള്ളിച്ച് പുതിയ ഇന്‍ഷുറന്‍സ് സ്‌കീം തുടങ്ങും,ആരോഗ്യക്ഷേമ പദ്ധതികള്‍ ആരുടെയും ഔദ്യാരമായി മാറാന്‍ പാടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.

Comments

comments

youtube subcribe