ചുവന്നുപോയ ദേശീയ ദിനപത്രങ്ങൾ

0

ഡൽഹിയിൽ നിന്ന് പുറത്തിറങ്ങുന്ന ദേശീയ ദിന പത്രങ്ങളുടേയെല്ലാം ആദ്യപേജ് ഇന്ന് കേരളത്തിലെ പുതിയ സർക്കാറിന്റെ പരസ്യമാണ്. കേരളത്തെ അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാടാക്കാൻ പ്രതിജ്ഞാബദ്ധരാണ് പിണറായി സർക്കാർ എന്ന താണ് പരസ്യ വാചകം.

hindustan times
പത്രത്തിന്റെ ആദ്യ പേജ് പൂർണ്ണമായും ഉൾക്കൊള്ളുന്ന പരസ്യം ചുവപ്പ് നിറത്തിലാണ് നൽകിയിരിക്കുന്നത്. പത്രത്തിന്റെ ആധ്യപേജിൽ ചെഞചായം വിതറി എന്നൊക്കെ പറയാം. കേരള പബ്ലിക് റിലേഷൻസ് വകുപ്പാണ് പരസ്യം നൽകിയിരിക്കുന്നത്.

indian-expressഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ദ ഇന്ത്യൻ എക്‌സ്പ്രസ് തുടങ്ങിയ പത്രങ്ങളിലാണ് പരസ്യം നിറഞ്ഞു നിൽക്കുന്നത്.

the times of india
ഈ പത്രങ്ങളിലെ പരസ്യ കൗതുകം പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയും പങ്കുവെക്കുന്നു ട്വിറ്ററിലൂടെ.

Comments

comments