ഇ.പി.ജയരാജൻ (സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം,ദേശാഭിമാനി ജനറൽ മാനേജർ)

 

1950 മെയ് 28ന് കണ്ണൂരിലെ ഇരിണാവിൽ ജനനം. എസ്.എഫ്.ഐയിലൂടെ പൊതുരംഗത്ത് എത്തി. ഡി.വൈ.എഫ്.ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. 1991ൽ അഴീക്കോട് നിന്ന് നിയമസഭയിലെത്തി. 2011 മുതൽ മട്ടന്നൂരിൽ നിന്നുള്ള നിയമസഭാംഗം. കർഷകസംഘം സംസ്ഥാനപ്രസിഡന്റായും പ്രവർത്തിക്കുന്നു. 1995 ഏപ്രിൽ 12ന് ആന്ധ്രയിലെ ചിരാല റെയിൽവേസ്റ്റേഷനിൽ വച്ച് രാഷ്ട്രീയവൈരികളുടെ ആക്രമണത്തിൽ വെടിയേറ്റു. സിപിഎം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കവേ നാലു തവണ അദ്ദേഹത്തിനു നേരെ ബോംബാക്രമണമുണ്ടായി. ഇ.പി.ഇന്ദിരയാണ് ഭാര്യ.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE