കെ.ടി.ജലീൽ(കോളേജ് അധ്യാപകൻ,കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം)

 

1967 മെയ് 30ന് മലപ്പുറത്ത് ജനനം. മുസ്ലീം യൂത്ത് ലീഗിലൂടെ രാഷ്ട്രീയരംഗത്തെത്തി. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ പാർട്ടി നേതൃത്വവുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടർന്ന് ലീഗിൽ നിന്ന് പുറത്തായി. 2006ൽ എൽഡിഎഫ് പിന്തുണയിൽ കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച് ആദ്യമായി നിയമസഭയിലെത്തി. 2011 മുതൽ തവനൂരിൽ നിന്നുള്ള നിയമസഭാംഗം. ഒരു കൊടുങ്കാറ്റായ ജനപക്ഷരാഷ്ട്രീയം,മലബാർ കലാപം ഒരു പുനർവായന എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY