മാത്യു.ടി.തോമസ്

 

1961 സെപ്തംബർ 27ന് തിരുവല്ലയിൽ ജനനം. കേരള വിദ്യാർഥി ജനതയിലൂടെ രാഷ്ട്രീയപ്രവേശനം. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്,സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.1987ൽ തിരുവല്ലയിൽ നിന്ന് നിയമസഭയിലെത്തി. 2006ലും 2011ലും നിയമസഭാംഗമായിരുന്നു. 2006ലെ എൽഡിഎഫ് മന്ത്രിസഭയിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. കോഴിക്കോട് ലോക്‌സഭാ മണ്ഡലം ജനതാദൾ എസ്‌ന് കൊടുക്കേണ്ടെന്ന സിപിഎം നിലപാടിനെത്തുടർന്ന് 2009ൽ പാർട്ടി നിർദേശപ്രകാരം മന്ത്രിസ്ഥാനം രാജിവച്ചു.പിന്നീട് ഇതേവിഷയത്തിൽ പാർട്ടി എൽഡിഎഫ് വിട്ടപ്പോൾ നേതൃത്വത്തോട് എതിർത്ത് ഇടതുപക്ഷത്തിനൊപ്പം നിന്നു. അച്ചാമ്മ അലക്‌സാണ് ഭാര്യ.

NO COMMENTS

LEAVE A REPLY