പിണറായി മന്ത്രിസഭ അധികാരമേറ്റു

പിണറായി മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് 18 അംഗങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം രാജ്ഭവനിലേക്ക് പോകും. ഗവർണർ ഒരുക്കിയ ചായ സൽക്കാരത്തിൽ പങ്കെടുക്കും. തുടർന്ന് ആദ്യ കാബിനറ്റ് മീറ്റിങ് ചേരും.

ചടങ്ങിൽ സാംസ്‌കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധിപേർ പങ്കെടുത്തു. ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ എച് ഡി ഡേവഗൗഡ, മുൻ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിലെത്തി.

മമ്മൂട്ടി, ദിലീപ്, രഞ്ജിത്ത്, രൺജി പണിക്കർ, ഇന്നസെന്റ്, മധുപാൽ തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY