പിണറായി വിജയനും സർക്കാറിനും ആശംസയുമായി വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പിണറായി വിജയനും സർക്കാറിനും ആശംസയുമായി വി.എസ്. അച്യുതാനന്ദന്റെ
ഫേസ്ബുക്ക് പോസ്റ്റ്. പിണറായി വിജയൻ പുതിയ സർക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ചില നടപടികളും വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് സ്വാഗതാർഹമാണെന്നും വിഎസ് കുറിക്കുന്നു.

ഐശ്യര്യപൂർണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാൻ പൂർണ്ണമായ ജന പങ്കാളിത്തത്തോടെ ടീം പിണറായിക്ക് കഴിയുമെന്ന പ്രതീക്ഷയും പോസ്റ്റിലൂടെ പങ്ക് വെക്കുന്നു വിഎസ്. കേന്ദ്ര മന്ത്രിമാരുടെ ഭീഷണി സ്വരത്തിൽ ജാഗരൂഗരാകണമെന്നും ഒരു പുരോഗമന സർക്കാരിനെ താഴെയിറക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇവരെന്നും വിഎസ് ഓർമ്മിപ്പിക്കുന്നു.

NO COMMENTS

LEAVE A REPLY