മോഡി സർക്കാർ മൂന്നാം വർഷത്തിലേക്ക്, നേട്ടങ്ങൾ പ്രകീർത്തിച്ച് ‘ട്രാൻസ്‌ഫോമിങ് ഇന്ത്യ’

എൻ ഡി എ സർക്കാറിന്റെ രണ്ട് വർഷത്തെ നേട്ടങ്ങൾ ഉയർത്തി വീഡിയോയുമായി നരേന്ദ്ര മോഡി. റ്റ്വിറ്ററിൽ ട്രാൻസ്‌ഫോമിങ് ഇന്ത്യ എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോക്കൊപ്പം എന്റെ രാഷ്ട്രം മാറിക്കൊണ്ടിരിക്കുന്നു, മുന്നോട്ട് കുതിക്കുന്നു എന്നും മോഡി റ്റ്വിറ്ററിൽ കുറിച്ചു.

മോഡിയുടെ സർക്കാർ ഇന്ന് രണ്ട് വർഷം പൂർത്തിയാക്കുകയാണ്. 2014 മെയ് 26 നാണ് മോഡി സർക്കാർ അധികാരമേൽക്കുന്നത്.

ഈ കഴിഞ്ഞ രണ്ട് വർഷത്തെ നേട്ടങ്ങളാണ് വീഡിയോയുടെ ആധാരം. പെൺകുട്ടികളുടെ വിദ്യാഭ്യാസം, ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് ഗ്യാസ് കണക്ഷൻ, മുദ്രായോജന, എന്നിങ്ങനെയുള്ള പദ്ധതികളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

NO COMMENTS

LEAVE A REPLY