കണ്ണൂരിൽ വാഹനാപകടം; മൂന്ന് മരണം

കണ്ണൂരിലെ ഇരിട്ടി മാക്കൂട്ടം റോഡിൽ നിർത്തിയിട്ട കാറിന് മുകളിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. തിക്കോടി സ്വദേശികളായ ആഷിഖ് (19), മിനാസ് (19), യാസി(18) എന്നിവരാണ് മരിച്ചത്. വടകര എംഎച്ച്ഇഎസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളായ ഇവർ മൈസൂരിലേക്ക് ടൂർ പോകവെയാണ് അപകടം.

സംഭവത്തിൽ 5 പേർക്ക് ഗുരുതരമായ പരിക്കേറ്റു. പരിക്കേറ്റവരെ വിരാജ്‌പേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ തമിഴ്മനാട് അതിർത്തിയിലെ പെരുമ്പാടിയിലായിരുന്നു അപകടം.

ചെക്ക് പോസ്റ്റിന് സമീപം ഹോട്ടലിന് മുമ്പിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് ലോറി മറിയുകയായിരുന്നു. കർണാടകയിൽനിന്ന് ചുക്ക് കയറ്റി വരുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് കാറിന് മുകളിലേക്ക് മറിഞ്ഞത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE