മദ്യവില്പന കുറഞ്ഞു; ക്ഷേത്രവരുമാനം കൂടി; മുഖ്യമന്ത്രിക്ക് പറയാനുള്ളത് രസകരമായ കാരണങ്ങൾ

     

    വിശ്വാസികൾ കൂടുതൽ പാപം ചെയ്യുന്നതു മൂലമാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വരുമാനം കൂടിയതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ക്ഷേത്രവരുമാനത്തിൽ 27 ശതമാനം വർധനയാണ് വന്നിട്ടുള്ളത്.ചെയ്ത പാപങ്ങളിൽ നിന്ന് മുക്തരാവാൻ ക്ഷേത്രങ്ങളിൽ പോയി കാണിക്കയിടുകയാണ് വിശ്വാസികൾ. മദ്യവിൽപന കുറയാൻ കാരണം ശബരിമല തീർഥാടനമാണ്. ശബരിമല ദർശന്തതിനായി വിശ്വാസികൾ 40 ദിവസം വ്രതമെടുക്കുന്നതിനാൽ മദ്യവില്പനയിലും അതുവഴിയുണ്ടാകുന്ന വരുമാനത്തിലും കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
    Click here to download Firstnews
    SHARE