സർക്കാരിന്റെ ഉപദേശക പദവി വിഎസ് ഏറ്റെടുക്കുമെന്ന് സൂചന.

0

വിഎസ് അച്യുതാനന്ദനെ പിണറായി സർക്കാരിന്റെ ഉപദേശകനാക്കാനുള്ള തീരുമാനം അദ്ദേഹം അംഗീകരിച്ചതായി സൂചന. വിഎസ്സിന്റെ പദവി സംബന്ധിച്ച് അടുത്ത പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം സംസ്ഥാന മന്ത്രിസഭ തീരുമാനം എടുക്കും.

വിഎസ് അച്യുതാനന്ദനും പിണറായിയും തുല്യ ശക്തികളായി മത്സരിച്ച തെരഞ്ഞെടുപ്പിൽ വൻവിജയം നേടുകയും മുന്നണി അധികാരത്തിലെത്തുകയും പിണറായി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുപ്പെടുകയും ചെയ്തതിനു ശേഷം അച്യുതാനന്ദന് ഏത് പദവി നൽകണം എന്ന ആശങ്കയിലാണ് നേതാക്കൾ.

ഒരു പദവിയും സ്വീകരിക്കില്ലെന്നായിരുന്നു വിഎസ്സുമായി ബന്ധപ്പെട്ട് അടുത്ത വൃത്തങ്ങൾ നൽകി വന്നിരുന്ന റിപ്പോർട്ട്. എന്നാൽ ഇപ്പോൾ വിഎസ് പാർട്ടി നൽകുന്ന പദവി ഏറ്റെടുക്കുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

Comments

comments

youtube subcribe