നിയമാനുസൃതമല്ലാത്ത ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് അച്ഛന്റെ ജോലി ലഭിക്കാൻ അർഹതയില്ലെന്ന് കോടതി

 

നിയമാനുസൃതമല്ലാത്ത ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് അച്ഛന്റെ ജോലി അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. രണ്ടാം ഭാര്യയിലുണ്ടായ കുട്ടികൾക്ക് അച്ഛന്റെ ജോലി ലഭിക്കണമെന്ന വാദം തള്ളിക്കളഞ്ഞാണ് ജസ്റ്റിസ് പുഷ്പ സത്യനാരായണന്റെ വിധി. നിയമപരമായി അംഗീകാരമുള്ള ബന്ധത്തിലെ കുട്ടികൾക്ക് മാത്രമേ അച്ഛൻ ജോലിയിലിരിക്കെ മരിച്ചാൽ ആ ജോലി അവകാശപ്പെടാനാവൂ. രണ്ടാം ഭാര്യയിലെ കുട്ടികൾക്ക് അച്ഛന്റെ സ്വത്തിൽ അവകാശമുണ്ടെന്നത് ജോലിയുടെ കാര്യത്തിൽ പരിഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു.ചെന്നൈ സ്വദേശി എം.മുത്തുരാജാണ് അച്ഛൻ മാലയപ്പന്റെ ജോലി തനിക്ക് അർഹതപ്പെട്ടതാണെന്ന് കാട്ടി കോടതിയെ സമീപിച്ചത്. എന്നാൽ,മുത്തുരാജിന്റെ അമ്മയുടെ ചേച്ചിയെയാണ് മാലയപ്പൻ നിയമപരമായി വിവാഹം കഴിച്ചത് എന്ന കാരണത്താൽ കോടതി ആവശ്യം അംഗീകരിച്ചില്ല. ഏക ഭാര്യാത്വമാണ് സർക്കാർ നയമെന്നും അതിനാൽ ഹർജിക്കാരന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

NO COMMENTS

LEAVE A REPLY