ഡീസൽ വിധിക്ക് ഹൈകോടതിയുടെ സ്റ്റേ

ഡീസൽ വാഹന നിയന്ത്രണം ഹൈകോടതി സ്‌റ്റേ ചെയ്തു. ഹരിത ട്രിബ്യൂണലിന്റെ വിധി രണ്ട് മാസത്തേക്കാണ് കോടതി സ്‌റ്റേ ചെയ്തത്. കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ മലിനീകരണം കുറവാണെന്ന് കോടതി നിരീക്ഷിച്ചു. വിധി വസ്തുതകൾ പരിശോധിക്കാതെ പുറപ്പെടുവിച്ചതാണെന്നും, പൊതു ഗതാഗത വാഹനങ്ങളെ മാത്രം ഒഴിവാക്കിയത് വിവേചനമെന്ന് കോടതി പറഞ്ഞു.

കഴിഞ്ഞ ദിവസം 20 വർഷങ്ങൾക്ക് മേൽ പഴക്കമുള്ള 2000സിസി ഡീസൽ വാഹനങ്ങൾക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.

NO COMMENTS

LEAVE A REPLY