നീര ടണ്ടൻ പ്രകടന പത്രിക തയ്യാറാക്കുന്നവരിലെ ഇന്ത്യൻ വംശജ ; ഹിലരി വന്നാൽ കാബിനറ്റിലും എത്തും

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രകടനപത്രിക തയാറാക്കുന്ന സമിതിയില്‍ നീര ടണ്ടനും ഉണ്ടാകും. ഇന്ത്യന്‍ വംശജയാണ് നീര. ഹിലറി ക്‌ളിന്റന്റെ വിശ്വസ്ത അനുയായിയായ നീരയ്ക്ക് 45 വയസ്സാണ് പ്രായം. ഇപ്പോൾ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ വംശജയായ നീര ടണ്ടനെ അധികാരം ലഭിച്ചാൽ ഹിലരിയുടെ കാബിനറ്റില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി ഹിലരിയുടെ കാംപയിന്‍ മാനേജര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ടണ്ടന്‍ കഴിഞ്ഞ 14 വര്‍ഷമായി ഹിലരി ക്ലിന്റനുവേണ്ടി പ്രവര്‍ത്തിച്ചുവരുകയാണ്. ഇപ്പോള്‍ സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ്സിന്റെ (സിഎപി) മേധാവിയാണ്.

യുഎസിലെ ആദ്യ വനിതാ പ്രസിഡന്റായി താന്‍ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ കാബിനറ്റിലെ പകുതിയും സ്ത്രീ അംഗങ്ങളായിരിക്കുമെന്നു ഹിലരി വ്യക്തമാക്കിയിരുന്നു. ജനസംഖ്യയുടെ പകുതിയും സ്ത്രീകളായ അമേരിക്കയില്‍ കാബിനറ്റിലും 50 ശതമാനം സ്ത്രീകളെ നിയോഗിക്കാനാണ് ഹിലരി പദ്ധതിയിടുന്നത്.

2008ല്‍ ബറാക് ഒബാമയുടെ പ്രചാരണത്തിന്റെ ചുക്കാന്‍പിടിച്ചവരില്‍ ഒരാള്‍ നീരയായിരുന്നു. പിന്നീട്, പ്രസിഡന്റിന്റെ ജനപ്രീതി വാനോളം ഉയര്‍ത്തിയ ആരോഗ്യരക്ഷാ പദ്ധതിയുടെ അണിയറശില്‍പി എന്ന നിലയിലും ഇവര്‍ പാര്‍ട്ടിയിലും സര്‍ക്കാര്‍ വൃത്തങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. എലിജ കുമ്മിന്‍സ് അധ്യക്ഷനായ 15 അംഗ പ്രകടനപത്രിക സമിതിയിലെ ഏക ഇന്ത്യന്‍ വംശജ നീരയാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE