ആഫ്രിക്കൻ രാജ്യങ്ങളിൽ ഭാരതീയർക്ക് നേരെ അക്രമം ; കേന്ദ്ര സർക്കാർ ഉറക്കത്തിൽ

ഡൽഹിയിൽ ആഫ്രിക്കന്‍ സ്വദേശി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കോംഗോയില്‍ ഭാരതീയർക്ക് നേരെ ആക്രമണം തുടരുകയാണ്. എന്നാൽ ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ അലംഭാവം തുടരുകയാണ്. അതിനിടെ കഴിഞ്ഞ ആഴ്ച്ച ഹൈദരാബാദില്‍ നൈജീരിയന്‍ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ ഭാരതീയർക്ക് നേരെ നടക്കുന്ന അക്രമങ്ങളെ ആളിക്കത്തിക്കാൻ ഇത്തരം സംഭവങ്ങൾ വഴി വച്ചേക്കും.

നൈജീരിയൻ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സുഷമ സ്വരാജ് തന്നെയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ 23 കാരനായ നൈജീരിയന്‍ വിദ്യാര്‍ത്ഥിയെ ഹൈദരാബാദ് സ്വദേശി ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 324 പ്രകാരം കേസെടുക്കുകയും പ്രതിയെ അറസ്റ്റുചെയ്യുകയും ചെയ്തു.

വിഷയം രൂക്ഷമാകുമെന്ന സാഹചര്യത്തിലാണ് ഭാരതത്തിൽ വീണ്ടും വംശീയ അധിക്ഷേപം നടന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടത്.

NO COMMENTS

LEAVE A REPLY