സ്മാർട്ട് ഫോൺ പണി തരും ;ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ്

 

വിദേശനിർമ്മിത സ്മാർട്ട്‌ഫോണുകൾക്ക് വിശ്വാസ്യത കുറവാണെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ്.സ്മാർട്ട് ഫോൺ ഉപയോഗം കുറയ്ക്കണമെന്ന നിർദേശവും ഐ ബി നല്കുന്നു.ആഭ്യന്തരമന്ത്രാലയത്തിനും സൈന്യത്തിനും ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറി.

വിദേശരാജ്യങ്ങളിൽ നിർമ്മിച്ച സ്മാർട്ട് ഫോൺ വഴി വൈറസ് ആക്രണമത്തിലൂടെ വിവരങ്ങൾ ചേർത്തുന്നതായി ഐബിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇന്ത്യയിലെ പല സ്മാർട്ട്‌ഫോണുകളും ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നിരിക്കുന്നത് പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമാണ്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകുന്നതെന്നും ഐബി വ്യക്തമാക്കി.

പ്രധാനപ്പെട്ട മീറ്റിംഗുകളിൽ സ്മാർട്ട് ഫോണുകൾ ഒഴിവാക്കുക,അവ ബ്ലൂടൂത്ത് വഴി ഒദ്യോഗിക ലാപ്‌ടോപ്പിലേക്കോ കമ്പ്യൂട്ടറിലേക്കോ ബന്ധിപ്പിക്കാതിരിക്കുക,സുരക്ഷിതമെന്ന് ഉറപ്പുള്ള ആപഌക്കേഷനുകൾ മാത്രം ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ നിർദേശങ്ങളും ഐബി സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കായി മുന്നോട്ട് വയ്ക്കുന്നു.അതിപ്രധാന വിവരങ്ങൾ കൈമാറാൻ ലാൻഡ് ഫോൺ ഉപയോഗിക്കാനും നിർദേശമുണ്ട്.സ്മാർട്ട് ഫോൺ സെക്യൂരിറ്റി നോംസ് എന്ന പേരിൽ സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews