മലാപ്പറമ്പ് സ്ക്കൂള്‍ ജൂണ്‍ എട്ടിനകം പൂട്ടണമെന്ന് ഹൈക്കോടതി

കോഴിക്കോട് മലാപ്പറമ്പ് സ്ക്കൂള്‍ ജൂണ്‍ എട്ടിനകം അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. നടപടി പൂര്‍ത്തിയാക്കി ജൂണ്‍ എട്ടിന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആഭ്യന്തര സെക്രട്ടറി,ഡി.ജി.പി, കളക്ടര്‍, കമ്മീഷണര്‍ എന്നിവരെ കക്ഷി ചേര്‍ത്തിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം സ്ക്കൂള്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞിരുന്നു. സ്ക്കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ അപ്പീല്‍ നല്‍കാന്‍ മുഖ്യമന്ത്രി. നിയമ മന്ത്രി എന്നിവരുമായി ചര്‍ച്ച നടത്താനിരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്.

NO COMMENTS

LEAVE A REPLY