വെട്ടേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു.

0

തൃശൂര്‍ എങ്ങണ്ടിയൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു. പൊക്കുളങ്ങര പടിഞ്ഞാറ് ചെമ്പന്‍വീട്ടില്‍ ചെമ്പന്‍ വീട്ടില്‍ ശശികുമാറാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ശശികുമാറിന് വെട്ടേറ്റത്. പൊക്കുളങ്ങര പാലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. ബൈക്കില്‍ പോകുകയായിരുന്ന ശശികുമാറിനെ ഇരുട്ടത് പതിയിരുന്ന സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഈ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ആറ് ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Comments

comments