പൂവരണി പീഡനക്കേസ്; ശിക്ഷാവിധി ഇന്ന്

 

കോട്ടയം പൂവരണി പീഡനക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പേർക്കുള്ള ശിക്ഷയാണ് ഇന്ന് വിധിക്കുക. കേസിൽ അഞ്ച് പേരെ കോടതി വെറുതെ വിട്ടിരുന്നു. എട്ടാം കഌസ് വിദ്യാർഥിനിയായിരുന്ന പാലാ പൂവരണി സ്വദേശിയായ പെൺകുട്ടി പീഡനത്തെത്തുടർന്ന് എയ്ഡ്‌സ് ബാധിച്ച് മരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ,വിൽപന നടത്തൽ,കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY