പൂവരണി പെണ്‍ വാണിഭകേസ്: ഒന്നാം പ്രതി ലിസിയ്ക്ക് 25 വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും

0

പൂവരണി പെണ്‍വാണിഭം വിധി വന്നു. ഒന്നാം പ്രതിയായ താളിക്കല്ല് മുണ്ടന്‍ തറ വീട്ടില്‍ ലിസിയ്ക്ക് 25 വര്‍ഷം തടവും നാലുലക്ഷം രൂപ പിഴയും. വാണിഭത്തിനിരയായ കുട്ടിയുടെ ബന്ധുകൂടിയാണ് ലിസി. രണ്ട്,മൂന്ന് പ്രതികള്‍ക്ക് ആറ് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്.
കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പേർക്കുള്ള ശിക്ഷയാണ് ഇന്ന് വിധിച്ചത്. കേസിൽ അഞ്ച് പേരെ കോടതി വെറുതെ വിട്ടിരുന്നു. ലിസിയുടെ നേതൃത്വത്തിലാണ് വിവിധയിടങ്ങളില്‍ കൊണ്ടുപോയി പാലാ പൂവരണി സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു കുട്ടി. പീഡനത്തെത്തുടർന്ന് എയിഡ്സ് ബാധിച്ച് പെണ്‍കുട്ടി മരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ,വിൽപന നടത്തൽ,കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
തീക്കോയി വടക്കേല്‍ ജോമിനി, ഭര്‍ത്താവ് പൂഞ്ഞാര്‍ ചങ്ങനാരി പറമ്പില്‍ ജ്യോതിഷ്, തെക്കേക്കര കൊട്ടാരം പറമ്പ് തങ്കമണി, കൊല്ലം തൃക്കരുവ ഉത്തൃട്ടാതിയില്‍ സതീഷ് കുമാര്‍, തൃശ്ശൂര്‍, പറക്കാട്ട് കിഴക്കും പുറത്ത് രാഖി എന്നിവരായിരുന്നു പ്രതികള്‍. പത്താം പ്രതി ഉല്ലാസ് വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു.

Comments

comments

youtube subcribe