സ്‌കൂൾ തുറന്നാലുടൻ പാഠപുസ്തകം എത്തും

 

സ്‌കൂൾ തുറക്കുന്ന ആഴ്ചയിൽ തന്നെ എല്ലാ സ്‌കൂളുകളിലും
പാഠപുസ്തകം എത്തിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. സ്‌കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിക്ക് കൂടുതൽ പണം അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കും. ഇപ്പോൾ ഈ പദ്ധതിക്കായി ഒരു കുട്ടിക്ക് അഞ്ച് മുതൽ ഏഴ് രൂപ വരെയാണ് സർക്കാർ നല്കുന്നത്.അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഓരോ സ്‌കൂളിനും പ്രത്യേകം മാർഗരേഖ തയ്യാറാക്കണം.അതിനുള്ള നടപടികൾ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ആലോചിച്ച് ഉടൻ നടപ്പാക്കും.വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും രവീന്ദ്രനാഥ് പറഞ്ഞു.

NO COMMENTS

LEAVE A REPLY