ശരിയുത്തരം പറഞ്ഞാൽ രണ്ടുണ്ട് കാര്യം!!!

 

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ ഉൾ്പപെട്ടിട്ടുള്ള ജില്ലകളുടെ എണ്ണം? ഡയറക്ട് ബെനഫിറ്റ് സ്‌കീം വഴി കൈാറിയ തുക എത്രയാണ്? കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം അറിയാമോ? എങ്കിൽ നിങ്ങൾക്കും ഒരു പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കാണാൻ അവസരം ലഭിച്ചേക്കും. അഞ്ച് മിനിറ്റിനുള്ളിൽ 20 ചോദ്യങ്ങൾക്ക് ശരിയുത്തരം പറയണം എന്ന നിബന്ധനയേയുള്ളു.

എൻഡിഎ സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെക്കുറിച്ചും ഭരണനിർവ്വഹണത്തെക്കുറിച്ചും ജനങ്ങൾ എത്രമാത്രം ബോധവാന്മാരാണ് എന്നറിയുന്നതിനാണ് വ്യത്യസ്തമായ ക്വിസ് പരിപാടി. mygov.in എന്ന പോർട്ടലാണ് ഈ മത്സരത്തിന് പിന്നിൽ. 20 ചോദ്യങ്ങളിൽ പരമാവധി ശരിയുത്തരം നല്കുന്നവർക്ക് പ്രധാനമന്ത്രിയെ നേരിൽ കാണാം, അദ്ദേഹം ഒപ്പിട്ട സർട്ടിഫിക്കേറ്റും സ്വന്തമാക്കാം.

മത്സരത്തിൽ പങ്കെടുക്കാൻ എളുപ്പമാണ്.ചോദ്യങ്ങൾക്കൊപ്പം തന്നിട്ടുള്ള നാല് ഉത്തരങ്ങളിൽ ശരിയായത് അടയാളപ്പെടുത്തുക. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ആദ്യഘട്ടത്തിൽ ഒഴിവാക്കാനും പിന്നീട് തിരിരകെ വരാനും സൗകര്യമുണ്ട്.എത്ര മാർക്ക് നേടിയെന്ന് ഉടൻതന്നെ അറിയാനും സാധിക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE