കേന്ദ്ര സർക്കാരിന്റെ ആഘോഷ പരിപാടിയിൽ ഭാഗമായി ബച്ചനും

0

രണ്ട് വർഷം പൂർത്തിയാക്കിയ മോദി സർക്കാരിന്റെ ആഘോഷപരിപാടികളിൽ അമിതാബ് ബച്ചനും പങ്കെടുക്കുന്നു. കോൺഗ്രസ്സിന്റെ എതിർപ്പ് അവഗണിച്ചാണ് ബിഗ് ബി ഇന്ത്യ ഗേറ്റിൽ നടക്കുന്ന അഞ്ച് മണിക്കൂർ നീണ്ട പരിപാടിയുടെ ഭാഗം ആവുന്നത്. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്ന പദ്ധതിക്കു വേണ്ടിയാണ് ബച്ചൻ സംസാരിക്കുക.

‘ഏക് നയി സുബഹ്’ ( ഒരു പുതിയ പുലരി) എന്ന് പേരിട്ട ഈ മെഗാ ഷോ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലാണ് തലസ്ഥാനത്ത് നടക്കുന്നത്. വൈകീട്ട് 5 മണി മുതൽ 10 മണി വരുന്ന ഈ പരിപാടിയിൽ ബച്ചന് പുറമേ വിദ്യാ ബാലൻ, അനിൽ കപൂർ, കൈലാഷ് ഖേർ, രവീണ തണ്ടൻ എന്നിവരും ഉണ്ടാവും. താരങ്ങൾക്കു പുറമേ സ്വച്ച് ഭാരത്, ജൻ ധൻ യോജന, ഡിജിറ്റൽ ഇന്ത്യ, തുടങ്ങിയ കേന്ദ്ര സർക്കാർ പദ്ധതികളിൽ പ്രധാന പങ്ക് വഹിച്ചവരും ചടങ്ങിൽ അഥിതികളായിരിക്കും

ഡെൽഹിയിൽ മാത്രമല്ല, ഷില്ലോങ്ങ്, അമേഠി, ചെന്നൈ, ഹൈദ്രാബാദ്, മുംബൈ എന്നിവിടങ്ങളിലും ആഘോഷങ്ങൾ അരങ്ങേറും.

Comments

comments