പഴയ വാഹനം മാറ്റി പുതിയത്‌ വാങ്ങാൻ 12 ശതമാനം വരെ വിലയിളവ്

 

പതിനൊന്നു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കി പുതിയ വാഹനം വാങ്ങാൻ വിലയിൽ 8 മുതൽ 12 ശതമാനം വരെ ഇളവ് നല്കാൻ കേന്ദ്രസർക്കാർ പദ്ധതി. ഇതിനുള്ള ശുപാർശകൾ ഉൾപ്പെടുത്തിയ കരട് രേഖ കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം തയ്യാറാക്കി. 2005 മാർച്ച് 30നു മുമ്പ് വാങ്ങിയ വാഹനങ്ങൾക്കാണ് പദ്ധതി ബാധകമാവുക.അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന 2.8 കോടിയോളം വാഹനങ്ങൾ റോഡുകളിൽ നിന്ന് പിൻവലിക്കണമെന്ന കേന്ദ്രസർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വാഹന ഉടമകൾക്കായി പുതിയ പദ്ധതി.

NO COMMENTS

LEAVE A REPLY