കറുപ്പിനെ വെളുപ്പാക്കുന്ന വാഷിംഗ് പൗഡർ ;വംശീയാധിക്ഷേപത്തിന്റെ പേരിൽ പരസ്യം വിവാദത്തിൽ

 

വംശീയാധിക്ഷേപം നടത്തിയെന്ന പേരിൽ ചൈനീസ് വാഷിംഗ് പൗഡറിന്റെ പരസ്യം നിരോധിക്കണമെന്ന് ആവശ്യം. കറുത്ത വർഗക്കാരനായ യുവാവിനെ വാഷിംഗ് മെഷീനിൽ കഴുകി വെളുത്തവനാക്കുന്ന പരസ്യം ഓൺലൈൻ മാധ്യമങ്ങളിൽ ചൂടൻ ചർച്ചയായതോടെ വിവാദം കൊടുമ്പിരി കൊള്ളുകയാണ്. ചരിത്രത്തിലെ ഏറ്റവും വംശീയാധിക്ഷേപമാർന്ന പരസ്യമാണിതെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. കറുത്ത നിറം മോശമാണെന്ന ചിന്ത പകരുന്ന പരസ്യത്തിനെതിരെ ആദ്യം രംഗത്തുവന്നത് പ്രമുഖ അമേരിക്കൻ മാധ്യമമാണ്. സോഷ്യൽ മീഡിയയിൽ വൈറലായ പരസ്യത്തിനെതിരെ നിരവധി പ്രമുഖർ പ്രതികരിച്ചിട്ടുണ്ട്.

https://youtu.be/oc7Rd4JOKZk

NO COMMENTS

LEAVE A REPLY