ഒരു കുടുംബത്തിലെ അഞ്ച് കുട്ടികൾ മുങ്ങിമരിച്ചു

 

കണ്ണൂർ പയ്യാവൂരിൽ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികൾ മുങ്ങിമരിച്ചു. രണ്ടുപേരെ കാണാതായി. ചമതച്ചാലിൽ പുഴയിൽകുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. സഹോദരങ്ങളായ കുറ്റിക്കാട്ടിൽ ജോസ്,അക്കാംപറമ്പിൽ സജി എന്നിവരുടെ മക്കളാണ് മരിച്ചത്.മരിച്ചവരിൽ മൂന്ന് പേർ ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ്.പയ്യാവൂർ സേക്രട്ട് ഹാർട്ട്,സെന്റ് ആൻസ് സക്ൂളുകളിലെ വിദ്യാർഥികളാണിവർ.

കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപെടുകയായിരുന്നുവെന്നാണ് നിഗമനം. ഒരു കുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്.എന്നാൽ,ഒരാളെ മാത്രമേ രക്ഷിക്കാനായുള്ളു. ഈ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE