ഷാജി കൈലാസിന് വഡോധരയിൽ നിന്ന് ഗൗരി ഒരു സമ്മാനം അയച്ചു … 

ഷാജി കൈലാസ് മനസ്സ് നിറഞ്ഞ് ആഹ്ലാദിക്കുകയാണ് ! ഒരു പക്ഷെ ജീവിതത്തിലെ വലിയ സന്തോഷങ്ങളിൽ ഒന്ന് … ! ഗൗരി ഗുജറാത്തിലെ വഡോദരയിൽ നിന്നും ഷാജിയ്ക്കയച്ച സമ്മാനം അത്ര വലുതാണ്‌. ചലച്ചിത്ര സംവിധായകൻ ഷാജി കൈലാസ് പല പരീക്ഷകളിലും സൂപ്പർ ഹിറ്റ് വിജയങ്ങൾ നേടിയിട്ടുണ്ട്. പക്ഷെ ഹിറ്റ് മേക്കർ ഗൗരിയുടെ വിജയത്തിന് മുന്നിൽ ഈറനണിഞ്ഞു. ഷാജിയുടെ സഹോദരി അന്തരിച്ച ഗീതയുടെ മകളാണ് ഗൗരി. പല തവണ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട് കുഞ്ഞു ഗൗരി. ഇന്ന് ഫലം പ്രഖ്യാപിച്ച സി ബി എസ് സി പരീക്ഷയിലെ മികച്ച വിജയം ഗൗരിയെ ഒരിക്കൽ കൂടി വാർത്താ താരം ആക്കുന്നു. സത്യത്തിൽ താരങ്ങൾ  ഇപ്പോഴും ഷാജി കൈലാസും ഭാര്യ ആനി  എന്ന ചിത്രയും തന്നെshaji kailas familyചിത്രം – ഗൗരി / ഒരു പഴയ കുടുംബ ചിത്രം 
സഹോദരിയുടെ അകാല വിയോഗത്തെ തുടർന്ന് അന്ന് നാല് വയസ്സ് മാത്രം പ്രായമുള്ള ഗൗരി വളർന്നത്‌ ഷാജി കൈലാസിന്റെയും ആനിയുടെയും മകളായാണ്. പിന്നീട് നീണ്ട എട്ടു വർഷങ്ങൾ …!  13 വയസ്സുള്ളപ്പോഴാണ് ഗുജറാത്തിലേക്ക്   അച്ഛൻ രതീഷ്‌ നാഥ്    ഗൗരിയെ കൂട്ടിക്കൊണ്ടു പോയത്. അന്ന് അവൾക്കൊരു സ്നേഹ നിധിയായ അമ്മയെയും കിട്ടി, ശാലിനി.
geetha and marklist
ചിത്രം – ഗൗരിയുടെ ഫലം / ഷാജി കൈലാസിന്റെ അന്തരിച്ച സഹോദരി ഗീത  
വഡോധരയിലെ  ഗുജറാത്ത്‌ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയാണ് ഗൗരി. എഴുതിയ എല്ലാ വിഷയത്തിനും പത്തിൽ പത്തുമായി അക്ഷരാർത്ഥത്തിൽ പത്തരമാറ്റ് വിജയം. അവളിലെ  വിദ്യാർത്ഥിനിയെ രൂപപ്പെടുത്തിയ ഷാജികൈലാസ് -ആനി എന്നീ രക്ഷിതാക്കൾക്കുള്ള  ഗംഭീര ദക്ഷിണയാണ് ഈ വിജയം.

NO COMMENTS

LEAVE A REPLY