റീനാ ബഷീറുമൊത്ത് അൽപ നേരം

റീന ബഷീർ/ ബിന്ദിയ മുഹമ്മദ്
പുതുമുഖങ്ങളായി കടന്നു വരേണ്ടത് അവിവാഹിതകളാണെന്ന ക്ലീഷേ തിരുത്തി കുറിച്ച ഒരു കുടുംബിനി. റിയാലിറ്റി ഷോയിലൂടെ സിനിമയിലെക്കെത്തി. ബിഗ് സ്ക്രീനിലൂടെ മിനി സ്ക്രീനിലേക്കും, അത് വഴി മലയാളി പ്രേക്ഷകരുടെ മനസ്സിലേക്കും നിറചിരിയുമായി എത്തിയ ആ വീട്ടമ്മ ഇന്ന് മലയാളികൾക്ക് അഭിനേതാവ് മാത്രമല്ല മികച്ച അവതാരകയും സംരംഭകയും കൂടിയാണ്. റീന ബഷീർ എന്ന ആ പ്രിയ താരം സംസാരിക്കുന്നു കടന്നു വന്ന വഴികളെക്കുറിച്ച് , സ്വപ്നങളെക്കുറിച്ച് …..
എങിനെയായിരുന്നു വനിതാരത്നത്തിൽ എത്തിയത് ……
എന്റെ മകനാണ് വനിതാരത്നത്തിലേക്ക് എന്റെ പേര് കൊടുക്കുന്നത്. ആ ഷോ പല ടാലന്റ്സൂള്ള ആളൂകൾക്കൂവേണ്ടിയായിരുന്നു. ഞാൻ അത്യാവിശ്യം പാചകം, പെയിന്റിങ് അങനെയൊക്കെ ചെയ്യുന്നയാളാണ്. വന്നു കഴിഞ്ഞപ്പോഴാണ് ഷോയിൽ ഡാൻസൊക്കെയുണ്ടെന്ന് അറിയുന്നത്. ഡാൻസ് എനിക്കിഷ്ടമായതുകൊണ്ടൂതന്നെ പ്രോഗ്രാമിനു വേണ്ടി പഠിച്ചെടുത്തു.
സിനിമയിൽ എത്തിയത്…..
വനിതാരത്നത്തിന്റേ ഒരു എപ്പിസോഡിൽ അതിഥിയായ് ലാൽ ജോസ് വന്നിരുന്നു. അന്ന് ഞാൻ ഷാഹിബ് ബീവി ഓർ ഗുലാം എന്ന ചിത്രത്തിലെ ഭാവ്രാ ബടാ നാദാൻ ഹെ എന്ന ഗാനത്തിനു ചുവടുവെച്ചിരുന്നു. സാറിന്റെ മുല്ലയായിരുന്നു എന്റെ ആദ്യത്തെ സിനിമ.
ആക്ടിങ് ആണോ ആങ്കറിങ് ആണോ താൽപര്യം….
ഞാൻ ഒത്തിരി സംസാരിക്കാൻ താൽപര്യപ്പെടൂന്നയാളാണ്. അതുകൊണ്ടുതന്നെ ആങ്കറിങ് ഇഷ്ടമാണ്. ആക്ടിങിൽ റെസ്ട്രിക്ഷൻസൂണ്ടാവൂം. നമ്മൾ കഥാപാത്രമായി വേണം നിൽക്കാൻ. ആങ്കറിങിൽ നമ്മൾ നമ്മളായിത്തന്നെ നിന്നാൽ മതി.
സീരിയലിലേക്കു വരാൻ താൽപര്യമുണ്ടോ
അവസരങൾ ഒരുപാടു വരുന്നുണ്ട്. നല്ല കഥാപാത്രങൾ വന്നാൽ സ്വീകരിക്കും.
കല്ല്യാണം കഴിഞ്ഞ് സ്ക്രീനിലേക്കുവന്നയാളാണ് താങ്കൾ. ആരായിരുന്നു സപ്പോർട്ട് ….
എന്റെ കുടുംബം, കൂട്ടുകാർ എല്ലാവരൂം സപ്പോർട്ടാണ്. എന്റെ ചുറ്റുമുള്ളവർ മുഴുവൻ എന്നെ സപ്പോർട്ട് ചെയ്തിട്ടേയുള്ളൂ.
ഇൻസ്പിരേഷൻ / റോൾ മോഡൽ
ഞാൻ ചെറുപ്പം തോട്ടേ ഹിന്ദി സിനിമകളൊക്കെ കാണുന്നയാളായിരുന്നു. അതുകൊണ്ടു തന്നെ ഷബാന അസ്മി പോലെയുള്ള ആളുകളോട് ഒരു പ്രത്യേകയിഷ്ടമുണ്ട്. അവർ ചെയ്ത പോലെയുള്ള കഥാപാത്രങൾ ചെയ്യാൻ താൽപര്യമുണ്ട്. അധികം മേക്കപ്പൊന്നുമില്ലാതെ, കണ്ണുകൾ മാത്രമെഴുതി, വലിയ പൊട്ടൊക്കെ തൊട്ട്. ഇൻസ്പിരേഷണോ റോൾ മോഡലോ അങിനെയോന്നുമുണ്ടായിരുന്നില്ല. ഇഷ്ടമാണ്, അത്രതന്നെ.
റീന ബഷീർ എന്ന സംരംഭക
ഇൻഡസ്ട്രിയിൽ വരുന്നതിനു മുമ്പേ ഞാനൊരു ആർട്ട് ആന്റ് ക്രാഫ്റ്റ് സ്കൂൾ തുടങിയിരുന്നു. പിന്നീട് സെൻസേഷൻസൻസ് എന്ന പേരിൽ 7 വർഷത്തോളം ഒരു ബുട്ടീക് നടത്തിയിരുന്നു. ഇപ്പോൾ ടെംടേഷൻസ് എന്ന പേരിൽ കേക്ക് ഷോപ്പ് നടത്തുന്നുണ്ട്.
എന്താണ് വരാനിരിക്കുന്ന പ്രൊജക്റ്റ്സ്
ഞാൻ ലാസ്റ്റായി ചെയ്തത് മറിയം മുക്ക് എന്ന ചിത്രമാണ്. ഇനി വരാനിരിക്കുന്നത് കലാഭവൻ മണിയുടെ കൂടെയുള്ള ചിത്രമാണ്.
അതെ റീന ബഷീര്‍ തിരക്കിലാണ്…..സിനിമയും, അവതരണവും, ബിസ്സിനസ്സും, കുടുംബവും എല്ലാം ഒരേപോലെ കൊണ്ടുപോവാന്‍ സാധിക്കുക എന്നത് ഒരിക്കലുമൊരു ചെറിയ കാര്യമല്ലല്ലോ !!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here