ഈ വിജയത്തിന് ഇരട്ടിമധുരം,കണ്ണീർത്തിളക്കം!!

0

നെഞ്ചിലെ കനലുണങ്ങും മുമ്പേയാണ് അവള്‍ പരീക്ഷാഹാളിലെത്തിയത്.. കണ്ണീരിന്റെ നനവുള്ള പേപ്പറിലാണ് പരീക്ഷ
എഴുതിയത്. ഒടുവിൽ ഫലം വന്നപ്പോൾ അവൾ നേടിയത് മിന്നുന്ന വിജയം.

കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മിയെന്ന അമ്മുക്കുട്ടിയെ
സിബിഎസ്ഇ പത്താം കഌസ് പരീക്ഷാസമയത്താണ് വിധി പരീക്ഷിച്ചത്. അച്ഛന്റെ വേർപാടിൽ തളർന്നുപോയെങ്കിലും താൻ പഠിച്ച് ഉയരങ്ങളിലെത്തണമെന്ന അച്ഛന്റെ ആഗ്രഹം നല്കിയ കരുത്തിലാണ് ശ്രീലക്ഷ്മി പരീക്ഷയെഴുതിയത്. ഫലം വന്നപ്പോൾ നാല് എപഌും ഒരു ബി പഌസും.മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണനാണ് സന്തോഷവാർത്ത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

വിജയം അവളെ തേടിയെത്തുമ്പോള്‍  അകലെ തിരികെ എത്താനാവാത്ത ദൂരത്തിരുന്ന് അവളുടെ അച്ഛന്‍ സന്തോഷിക്കുന്നുണ്ടാവും ആ നിറഞ്ഞ ചിരിയോടെ…..

 

Comments

comments

youtube subcribe