ദുബൈയിൽ പാർക്കിംഗ് ഫീസ് വർധിപ്പിച്ചു

0

ദുബൈ നഗരത്തിൽ ഇന്ന് മുതൽ പാർക്കിംഗ് ഫീസ് വർധിപ്പിക്കും.സാധാരണ പാർക്കിംഗ് ഇടങ്ങളിൽ നാല് ദിർഹമാണ് പുതുക്കിയ നിരക്ക്.മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രങ്ങളിൽ ഇത് മണിക്കൂറിന് മൂന്ന് മുതൽ അഞ്ച് ദിർഹം വരെയാകും.ഉച്ചനേരത്തെ സൗജന്യപാർക്കിംഗ് നിർത്തലാക്കി.വെള്ളിയാഴ്ചയും പൊതു അവധികളും ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ പത്ത് വരെ സൗജന്യമായി പാർക്ക് ചെയ്യാം.ഫീസ് വർധന പാർക്കു ചെയ്യുന്ന കാറുകളുടെ എണ്ണത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്ക് വർധന.

Comments

comments

youtube subcribe