മുഖ്യമന്ത്രി ഡൽഹിയിലെത്തി;പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

0

 

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.സംസ്ഥാനഭരണത്തിന് കേന്ദ്രസഹകരണം തേടുകയാണ് ലക്ഷ്യം.രാഷ്ട്രപതി,ഉപരാഷ്ട്രപതി,കേന്ദ്രമന്ത്രിമാർ എന്നിവരെയും സന്ദർശിക്കും.

നാളെ ആരംഭിക്കുന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തിലും പിണറായി വിജയൻ പങ്കെടുക്കും.കേരളവും ബംഗാളുമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പിബി വിലയിരുത്തും.വി.എസ്.അച്യുതാനന്ദൻ പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്കിയ കുറിപ്പും ചർച്ചയാകും.പാർട്ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായിക്കൊപ്പം ഡൽഹിയിൽ എത്തിയിട്ടുണ്ട്.

Comments

comments