ഫേസ്ബുക്കിൽ അക്കൗണ്ട് ഉണ്ടോ, സ്‌കൂൾ പ്രവേശനം അസാധ്യം!!

0

 

ഫേസ്ബുക്ക് അക്കൗണ്ടും സ്‌കൂൾ പ്രവേശനവും തമ്മിൽ എന്തുബന്ധമെന്ന് ചിന്തിച്ച് തലപുകയ്‌ക്കേണ്ട. കാരണം വെളിപ്പെടുത്തുന്നില്ലെങ്കിലും ഫേസ് ബുക്ക് അക്കൗണ്ട് ഉള്ള കുട്ടികൾക്ക് പ്രവേശനം നല്കില്ലെന്ന് പറയുന്നത് ചെന്നൈയിലെ ശ്രീമതി സുന്ദരവല്ലി മെമ്മോറിയൽ സ്‌കൂൾ അധികൃതരാണ്.

mm

സ്‌കൂളിൽ ചേരുന്ന കുട്ടികൾ ഫേസ്ബുക്ക്,ട്വിറ്റർ തുടങ്ങിയ ഏതെങ്കിലും സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ അംഗമാകില്ല എന്ന് രക്ഷിതാക്കൾ ഒപ്പിട്ടു കൊടുത്താലേ പ്രവേശനം നല്കാനാവൂ എന്നാണ് ഇവിടുത്തെ നിയമം. ഈ നിയമങ്ങൾ ഉൾപ്പെടുത്തിയ പ്രവേശനഫോറത്തിന്റെ ചിത്രം ഒരു രക്ഷിതാവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് വാർത്ത പുറത്തറിഞ്ഞത്. സ്വകാര്യതാലംഘനത്തിന്റെ പുതിയ രീതിയെക്കുറിച്ചറിഞ്ഞ് വിവരം തിരക്കിയ മാധ്യമപ്രവർത്തകരോട് സംഭവം ശരിയാണെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞെങ്കിലും കാരണം വിശദീകരിക്കാൻ തയ്യാറായില്ല.

Comments

comments

youtube subcribe