തുടര്‍ച്ചയായി മൂന്നാം തവണയും സി.ബി.എസ്. ഇ പരീക്ഷയില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്.

തുടര്‍ച്ചയായി മൂന്നാം തവണയും സി.ബി.എസ്. ഇ പരീക്ഷയില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്. അഖിലേന്ത്യാ തലത്തില്‍ വിജയശതമാനം കുറഞ്ഞപ്പോഴാണ് തിരുവനന്തപുരം ഇത്തവണയും ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്. 99.87 ശതമാനത്തിന്റെ റെക്കോര്‍ഡ് നേട്ടമാണ് തിരുവനന്തപുരം ജില്ല നേടിയത് 74,085 പേര്‍ പരീക്ഷ എഴുതിയതില്‍ 73.987 പേരും ജയിച്ചു.
മൂന്ന് വര്‍ഷം മുമ്പാണ് കേരളത്തിലെ സിബി എസ്ഇ സ്ക്കൂളുകള്‍ കൂട്ടിച്ചേര്‍ത്ത് തിരുവനന്തപുരം മേഖല രൂപീകരിച്ചത്. അതിനുശേഷം ഇതുവരെ ഈ മേഖലതന്നെയാണ് ഒന്നാം സ്ഥാനത്ത്.

NO COMMENTS

LEAVE A REPLY