വിരമിക്കുന്ന ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും

1

സർവ്വീസിൽ നിന്ന് കൂടുതൽ ഡോക്ടർമാർ ഉടൻ വിരമിക്കുന്ന സാഹചര്യത്തിൽ അവരുടെ സേവനം കുറച്ചുമാസത്തേക്ക് കൂടി ഉപയോഗപ്പെടുത്താൻ സർക്കാർ ശ്രമിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികൾക്കും അർഹമായ പരിഗണന നൽകും. പകർച്ചവ്യാധികൾ വ്യാപകമാവുന്ന മഴക്കാലത്ത് കൂടുതൽ പേർ സർവ്വീസിൽ നിന്നു പിരിയുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഒഴിവ് വരുന്ന തസ്തികകളിലേക്ക് പുതിയ നിയമനം ഉടൻ നടത്തും. സർക്കാർ ആശുപത്രികളോട് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Comments

comments

youtube subcribe