കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

0

തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്  തിരുവനന്തപുരം പുന്നമൂട് പുല്ലാന്നിമുക്ക് ഭാഗത്ത് നിന്ന് 1.250കിലോ കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.  ഉദയകുമാർ(48) , പടക്കം സാബു എന്ന ബിജുകുമാർ(35), രഞ്ജിത്(32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച 2 ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് മൊത്തവിതരണക്കാരനായ കാട്ടാക്കട കണ്ടല സ്വദേശി ജോയിറോയിയെന്ന അജിത് ലാലിനെ പോലീസ് അന്വേഷിക്കുകയാണ്. പടക്കം സാബുവും ജോയിറോയിയും കൊലക്കേസ്, വധശ്രമമുൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ്. സി.ഐ ടി അനില്‍ കുമാര്‍, വി.സാബു, റജികുമാര്‍, ജാസിം, കൃഷ്ണ പ്രസാദ്, അനില്‍ കുമാര്‍, ദീപു, ഉണ്ണികൃഷ്ന്‍ നായര്‍, രതീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്

Comments

comments

youtube subcribe